IndiaInternational

ഉസ്താദ് അംജത് അലി ഖാന് ബ്രിട്ടീഷ് വീസ നിഷേധിച്ചു: സുഷമയ്ക്ക് ട്വീറ്റ് ചെയ്ത് ഖാൻ

ന്യൂഡല്‍ഹി: സരോദ് മാന്ത്രികന്‍ ഉസ്താദ് അംജത് അലി ഖാന് ബ്രിട്ടീഷ് വീസ നിഷേധിച്ചു. അംജത് അലി ഖാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് വീസയ്ക്കായി അദ്ദേഹം അപേക്ഷിച്ചത്. എന്നാല്‍ ഇത് നിരസിക്കുകയാണുണ്ടായത്.

ഇതിനെ തുടർന്ന് അംജദ് അലിഖാന് ട്വിറ്ററിൽ കൂടി തന്റെ നടുക്കം രേഖപ്പെടുത്തുകയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കും തന്റെ ട്വീറ്റ് ടാഗ് ചെയ്യുകയും ചെയ്തു.സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവാഹകരാണ് കലാകാരന്മാർ എന്നും ഇതില്‍ ദുഃഖിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

shortlink

Post Your Comments


Back to top button