കേരളത്തിലുണ്ടായ ഹൈടെക് എടിഎം തട്ടിപ്പ് ഗൗരവമുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി. റിസര്‍വ് ബാങ്കിനോടാലോചിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എടിഎം കേന്ദ്രങ്ങളിലടക്കം സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കെസി വേണുഗോപാല്‍ എംപി യുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി.
മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് എടിഎം തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും ഇതിനായി പ്രതികള്‍ കേരളത്തില്‍ തങ്ങിയിരുന്നതായും ഒളിവില്‍ കഴിയുന്ന മറ്റ് മൂനന് പ്രതികള്‍ ഇന്ത്യ വിട്ടിട്ടില്ലെന്നും, എടിഎം തട്ടിപ്പിന്റെ നിര്‍ണായകമായ വിവരങ്ങള്‍ മൂന്ന് ദിവസത്തിനകം പുറത്തുവരുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങള്‍ ഈ അവസരത്തില്‍ വെളിപ്പെടുത്താനാവില്ലെന്നും ഡിജിപി പറഞ്ഞു.
Post Your Comments