സ്പെയിൻ: ഗര്‍ഭസ്‌ഥശിശു പ്രസവശേഷവും ഗർഭസ്ഥ ഉറയിൽ തന്നെ. സ്പെയിനിലാണ് ഗര്‍ഭസ്‌ഥശിശു ഏറ്റവും സുരക്ഷിതമായി ഗര്‍ഭപാത്രത്തിലെ അമ്‌നിയോട്ടിക് ദ്രവത്തിൽ കിടക്കുന്നത്. പ്രസവത്തിന്റെ സമയം വരെ ഗര്‍ഭസ്ഥ ഉറ അല്ലെങ്കില്‍ അമ്‌നിയോട്ടിക് സാകിന്റെ സുരക്ഷിതത്വം ഉണ്ടാവും. ഒരു കുഞ്ഞ് പുറംലോകം കാണുന്നത് ഈ അറ പൊട്ടിയാണ്.
പ്രസവത്തിന്റെ സമയത്ത് സാധാരണയായി ഉറപൊട്ടിയാണ് കുഞ്ഞു പുറത്തുവരുന്നത്. അപൂർവമായി ഉറ പൊട്ടാതെയും ജനിക്കാം. ഇത്തരം അവസരത്തിൽ ഡോക്ടർമാർ കുഞ്ഞിനെ ഉറപൊട്ടിട്ട് പുറത്തെടുക്കും. സ്പെയിൻ സ്വദേശിനിയായ യുവതിയാണ് ഈ കുഞ്ഞിനു ജന്മമേകിയത്. ഇരട്ടകുട്ടികൾക്കായിരുന്നു ഇവർ ജന്മംനൽകിയത്. ആദ്യത്തെ കുട്ടി സാധാരണനിലയിൽ ജനിച്ചത്തിനു ശേഷം രണ്ടാമത്തെ കുട്ടിയാണ് ഇത്തരത്തിൽ ജനിച്ചത് .
80000ൽ ഒന്ന് മാത്രമാണ് ഇത്തരത്തിൽ ഗര്‍ഭസ്ഥശിശുവിനെ പൊതിഞ്ഞിരിക്കുന്ന ഉറയോടുകൂടി ഒരു കുട്ടി പിറക്കുന്നത്. ഈ ഉറയിലൂടെ പൊക്കിൾക്കൊടി ബന്ധത്തോടെ കുട്ടികിടക്കുന്നതും ചലിക്കുന്നതുമെല്ലാം വ്യക്തമായി കാണാം. പ്രസവത്തിനുശേഷവും ഗർഭസ്ഥ ഉറയിലുള്ള ശിശുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായായി മാറിയിരിക്കുകയാണ്. ഈ വീഡിയോ വിവിധ യുട്യൂബ് അക്കൗണ്ടുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. ഈ കാഴ്ച കണ്ടു ടേബിളിനു ചുറ്റും അമ്പരന്നു നിൽക്കുന്ന നഴ്സുമാരെയും ഡോക്ടർമാരെയും ഈ വിഡിയോയിൽ കാണാം. തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാഴ്ചയാണെന്നാണ് അവർ പറയുന്നത്.
Post Your Comments