Kerala

ആടിനെ മേയ്ക്കുമ്പോൾ അബദ്ധത്തിൽ ഒടിച്ചത് ചന്ദന കൊമ്പ്: ആദിവാസി യുവാവിന് ക്രൂര മർദ്ദനം

പാലക്കാട്:  ആടിനെ മേയ്ക്കുമ്പോൾ വനത്തിൽ നിന്ന് ചന്ദനത്തിന്റെ കൊമ്പ് അബദ്ധത്തിൽ ഒടിച്ച ആദിവാസി ബാലനെ ചന്ദന മോഷണം ആരോപിച്ചു വനപാലകർ ക്രൂരമായി മർദ്ദിച്ചു.അട്ടപ്പാടി നക്കുപതി ഊരിലെ മുരുകൻ എന്ന യുവാവിനെ ആണ് മർദ്ദിച്ചത്.മർദ്ദനത്തെ തുടർന്ന് സാരമായി പരിക്ക് പറ്റിയ യുവാവ് അഗളി ആശുപത്രിയിൽ ചികിത്സയിലാണ്.

ആടിനെ മേയ്ക്കാനായി വടി ഒടിച്ചപ്പോൾ ഓടിച്ചത് ചന്ദനം ആണെന്ന് പിന്നീടാണ് മനസ്സിലായതെന്നു മുരുകൻ പറയുന്നു. ഇക്കാര്യം വനപാലകരോട് പറഞ്ഞെങ്കിലും അവരതു ചെവിക്കൊണ്ടില്ല.ചന്ദന മരം മോഷ്ടിച്ച് എന്നാരോപിച്ചു മർദ്ദിക്കുകയായിരുന്നു എന്നാണു മുരുകന്റെ കൂടെ ഉള്ളവർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button