ന്യൂഡല്‍ഹി: മലയത്തിന്റെ പ്രമുഖ നടന്‍ സുരേഷ് ഗോപി രാജ്യസഭയില്‍ ആദ്യമായി ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റി അധ്യക്ഷന്‍ മേഘ്‌രാജ് ജെയിനെയാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ക്ഷണിച്ചത്. എന്നാല്‍ കമ്മിറ്റിയിലെ മറ്റൊരു അംഗമായ സുരേഷ് ഗോപി റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്ന് ജെയിന്‍ നിര്‍ദേശിക്കുകയായിരുന്നു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി തയ്യാറാക്കിയ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി സഭയില്‍ അവതരിപ്പിച്ചത്.
സുരേഷ് ഗോപിയെ ഏപ്രില്‍ മാസത്തിലാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കേരളത്തിലെ പ്രചാരണത്തില്‍ സുരേഷ് ഗോപി സീജവമായിരുന്നു.
സിനിമകളില്‍ മാത്രമാണ് താന്‍ സുരേഷ് ഗോപിയെ കണ്ടിട്ടുള്ളതെന്നും സഭയില്‍ ആദ്യമായി നടത്തുന്ന പ്രസംഗത്തിന് ആശംസ നേരുന്നുവെന്നും കുര്യന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ സഭയിലെ പ്രസംഗത്തെ ഉപാധ്യക്ഷന്‍ പ്രശംസിച്ചു. മറ്റ് അംഗങ്ങള്‍ ഡെസ്‌കില്‍ അടിച്ചാണ് സുരേഷ് ഗോപിയെ സ്വാഗതം ചെയ്തത്.
Post Your Comments