ന്യൂഡൽഹി: 5 ലക്ഷം കോടി രൂപ നിക്ഷേപവുമായി രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ. വകുപ്പ് പ്രതിമാസം ശരാശരി 50 കോടി തപാല്‍ ഉരുപ്പടികളാണ് കൈകാര്യം ചെയ്യുന്നത്. ലോക സഭയിലാണ് 35 കോടി ചെറു നിക്ഷേപ അക്കൗണ്ടുകളിലായി ഇത്രയും രൂപയുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയത്.
2015-16 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് 34,69,58,024 അക്കൗണ്ടുകളിലാണ് 4,95,853 കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളത്. 2014-15 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ വർഷം 34.69 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം 33.03 കോടി നിക്ഷേപ അക്കൗണ്ടുകൾ ഉണ്ടായിരുന്നത്. 2.48 കോടി അക്കൗണ്ടുകളാണ് 2013-14 വർഷങ്ങളിൽ ക്ലോസ് ചെയ്തത്. കഴിഞ്ഞ വർഷമായപ്പോൾ അത് 3.65 കോടിയായി. 2015-16ല്‍ 3.22 കോടി അക്കൗണ്ടുകളുമാണ് ക്ലോസ് ചെയ്തത്. 1.04 ലക്ഷം കോടി രൂപയാണ് 49.5 കോടി പോസ്റ്റല്‍ ഇന്‍ഷുറന്‍സ് പോളിസികളിലായി ഉള്ളത് .1.15 ലക്ഷം കോടി രൂപ 2.33 കോടി റൂറല്‍ പോസ്റ്റല്‍ ഇന്‍ഷുറന്‍സ് പോളിസികളിലായും ഉണ്ട്.
Post Your Comments