IndiaNewsInternational

ആന്‍ട്രിക്സ് – ദേവാസ് ഇടപാട്: ജി.മാധവന്‍നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം

ന്യൂഡല്‍ഹി:ആന്‍ട്രിക്സ് – ദേവാസ് ഇടപാടില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍നായരെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജിസാറ്റ്-6, ജിസാറ്റ് 6 എ ഉപഗ്രഹങ്ങളുടെ ചില പ്രത്യേക സേവനങ്ങള്‍ എസ് ബാന്‍ഡ് മുഖേന പ്രയോജനപ്പെടുത്തുന്നതിനു ദേവാസിനെ വഴിവിട്ടു സഹായിച്ചതു വഴി 578 കോടിയുടെ നേട്ടം കമ്പനിക്ക് ഉണ്ടായി എന്നാണ് കേസ്.

ഐഎസ്‌ആര്‍ഒയുടെ സ്പേസ് മാര്‍ക്കറ്റിങ് വിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനും ബെംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ 2005 ജനുവരി 28ന് ഒപ്പുവച്ച കരാറാണ് കേസിനടിസ്ഥാനമായത്.ഈ കാലയളവില്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാനായിരുന്നു മാധവൻ നായർ.അദ്ദേഹം. കരാര്‍ ഒപ്പിടുമ്ബോള്‍ ആന്‍ട്രിക്സിന്റെ ഗവേണിങ് കൗണ്‍സിലിലും അദ്ദേഹം അംഗമായിരുന്നു. ജി സാറ്റ്-6, 6 എ എന്നീ ഉപഗ്രഹങ്ങളിലെ ട്രാന്‍സ്പോണ്ടറുകളില്‍ ഭൂരിഭാഗവും ഉപയോഗപ്പെടുത്തി തന്ത്രപ്രധാനമായ 70 മെഗാഹെട്സ് എസ് ബാന്‍ഡ് സ്പെക്‌ട്രം ഡിജിറ്റല്‍ മള്‍ട്ടിമീഡിയ സേവനങ്ങള്‍ക്കായി ദേവാസിനു നല്‍കാനായിരുന്നു വ്യവസ്ഥ.

ഇതിനു പ്രതിഫലമായി 12 വര്‍ഷംകൊണ്ട് ദേവാസ് ആന്‍ട്രിക്സിന് 30 കോടി യുഎസ് ഡോളര്‍ (ഉദ്ദേശം 2000 കോടി രൂപ) നല്‍കാനും വ്യവസ്ഥ ചെയ്തു.എന്നാല്‍, ഈ തുക തീര്‍ത്തും കുറവാണെന്നും കരാറില്‍ വന്‍ അഴിമതി നടന്നതായും ആരോപണമുയര്‍ന്നു. ദേശസുരക്ഷാ താല്‍പര്യങ്ങള്‍ മാനിക്കുന്നതല്ല കരാറെന്ന് സ്പേസ് കമ്മിഷന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. തുടര്‍ന്ന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. കരാര്‍ ഒപ്പിട്ട സമയത്തെ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായരുള്‍പ്പെടെ അഞ്ചു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തു.

1350 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയതിനെതിരെ ദേവാസ് നല്‍കിയ പരാതിയില്‍ രാജ്യാന്തര കോടതി തന്നെ നേരത്തെ 4434 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു.ക്രമക്കേടുകള്‍ സംബന്ധിച്ചു പഠനം നടത്തിയ പ്രത്യുഷ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു നടപടി.കേസ് പരിഗണിച്ച ഹേഗിലെ രാജ്യാന്തര കോടതി വിധി ഇന്ത്യയ്ക്ക് എതിരാണ്. കേസില്‍ ഇന്ത്യയില്‍ നിന്നു 100 കോടി ഡോളര്‍ വരെ പിഴ ഈടാക്കാന്‍ സാധ്യതയുണ്ട്. കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ സാധിക്കില്ലെന്നാണ് വിധിയില്‍ കോടതി ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button