കൊച്ചി : വാളകം സ്കൂളിന്റെ മാനേജര്‍ സ്ഥാനത്തു നിന്നും കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയെ മാറ്റി. ഹൈക്കോടതിയാണ് പിള്ളയെ സ്കൂള്‍ മാനേജര്‍ സ്ഥാനത്തു നിന്നും മാറ്റിയത്. സുപ്രീംകോടതി ശിക്ഷിച്ച പിള്ള സ്കൂള്‍ മാനേജരായി തുടര്‍ന്നത് ചട്ടവിരുദ്ധം എന്നാണു വിധി.അധ്യാപകന് കൃഷ്ണകുമാറിന്റെ ഭാര്യ ഗീത നല്കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി.ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് സ്കൂളിന്റെ മാനേജരായി തുടരാന്‍ അവകാശമില്ലെന്ന് ചൂണ്ടികാട്ടിയാണ് ഗീത ഹൈക്കോടതിയെ സമീപിച്ചത്.
സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഗീതയെ മൂന്ന് വര്‍ഷമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസാണ് പിള്ളയ്ക്ക വിനയായത്.സ്കൂളില്‍ ജോലി നേടിയത് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെ കഴിഞ്ഞ ജൂണ്‍ മാസം സ്കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഒഡീഷയിലെ ഉത്കല്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബി.എഡ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് കൃഷ്ണകുമാര്‍ 1992ല്‍ ജോലിയില്‍ പ്രവേശിച്ചത്.
കൃഷ്ണകുമാര്‍ ഉത്കല്‍ സര്‍വകലാശാലയില്‍ റെഗുലര്‍ കോഴ്സ് നടത്തിയില്ലെന്നും കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു മാനേജ്മെന്റിന്റെ ആരോപണം. ഇതോടെയാണ് ഗീത നിയമനടപടി തുടരുന്നത്.
Post Your Comments