NewsIndia

ബി.ടെക് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

മണിപ്പാല്‍: മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബി.ടെക് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. മാത്തില്‍ സ്വദേശിനിയായ ഗൗരി ഡി.തമ്പി(20)യാണു മരിച്ചത്.

മണിപ്പാല്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. തിങ്കളാഴ്ച രാത്രി 10ന് സഹപാഠികള്‍ വിളിച്ചിട്ടു മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണു ഗൗരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദിനേശ് തമ്പിയുടെയും റാണി തമ്പിയുടെയും മകളാണ് ഗൗരി. പോസ്റ്റ്മാര്‍ട്ടം ലഭിച്ചാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button