Kerala

ആറന്മുള പദ്ധതിയെ തള്ളാതെ കേന്ദ്രമന്ത്രി

ന്യൂഡൽഹി: ആറന്മുള പദ്ധതിയുടെ സാധ്യതകളെ തള്ളാതെ കേന്ദ്ര പരിസ്‌ഥിതി മന്ത്രി അനിൽ മാധവ് ദവെ. പരിസ്‌ഥിതി സംരക്ഷണത്തോടൊപ്പം വികസനവും പ്രധാനമാണെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി.

പശ്ചിമഘട്ടസംരക്ഷണത്തിനുള്ള അന്തിമ വിജ്‌ഞാപനം അടുത്ത ആറ് മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് കൂടിക്കാഴ്ചയിൽ അനിൽ മാധവ് ദവെ എം.പിമാരെ അറിയിച്ചു. ഇതിനായി കസ്തൂരിരംഗൻ റിപ്പോർട്ടിനൊപ്പം മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

shortlink

Post Your Comments


Back to top button