ന്യൂഡല്‍ഹി : പാക് സൈന്യത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി പിടിയിലായ ലഷ്‌കര്‍ ഇ തോയിബ ഭീകരന്‍ ബഹാദുര്‍ അലി. പാക് സൈന്യത്തിന്റെ പിന്തുണയോടു കൂടി പാക് അധീന കശ്മീരില്‍ നിന്ന് സഹായങ്ങള്‍ ബഹാദുള്‍ നേടിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കുപ്വാര ഏറ്റുമുട്ടലില്‍ പിടികൂടിയ ബഹാദൂര്‍ അലിയെ ജൂണ്‍ 30ന് 12 ദിവസത്തേക്ക് പ്രത്യക എന്‍ഐഎ കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു. ബഹാദൂര്‍ അലിയുടെ കൂടെയുണ്ടായിരുന്ന ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഇന്ത്യന്‍ സൈന്യം പിടികൂടുന്ന രണ്ടാമത്തെ ഭീകരനാണ് ബഹാദൂര്‍ അലി.
ജൂണ്‍ 11, 12 എന്നീ തീയതികളിലായിട്ടാണ് ബഹാദൂര്‍ അലി രണ്ട് ലഷ്‌കര്‍ ഭീകര്‍ക്കൊപ്പം ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. കശ്മീര്‍ താഴ്‌വരയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ മുതലെടുക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഐജി സഞ്ജീവ് കുമാര്‍ പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നായി മുപ്പത് മുതല്‍ 50 വരെ ട്രെയിനികളാണ് ലഷ്‌ക്കര്‍ഇതോയിബയുടെ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നതെന്നും പാക് സൈനിക ഉദ്യോഗസ്ഥര്‍ തങ്ങളുടെ തയ്യാറെടുപ്പുകള്‍ വീക്ഷിച്ചിരുന്നു എന്നും ബഹാദൂര്‍ അലി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ബഹാദൂര്‍ അലിക്ക് ലഭിച്ച ആയുധങ്ങളും ആധുധ സാമഗ്രികളും വ്യക്തമാക്കുന്നത്, സൈന്യത്തിന്റെ ഇടപെടലുകളാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments