ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ അന്വേഷണം ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സക്കീര്‍ നേതൃത്വം നല്‍കുന്ന സംഘടനയായ എന്‍.ജിഒ.ായിലേയ്ക്ക് വിദേശ ഫണ്ടിങ് വ്യാപകമായിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിനാണ് അഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം, സക്കീര്‍ നായിക്ക് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയെന്ന് മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.ജി.ഒയുടെ വിദേശ ബന്ധത്തെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷ കാലയളവിനിടയില്‍ വിദേശത്ത് നിന്ന് ഏതാണ്ട് 15 കോടിയോളം രൂപ സക്കീറിന്റെ സംഘടനയിലേയ്ക്ക് ഒഴുകിയതായാണ് റിപ്പോര്‍ട്ട്.
കോടി കണക്കിന് രൂപയുടെ ബാങ്കിടപാട് സംബന്ധിച്ച രേഖകള്‍ എന്‍.ജി.ഒ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ജി.ഒയെ ചുറ്റിപറ്റിയുള്ള അന്വേഷണം ഐ.ആര്‍.എഫിന്റെ വിദേശ ഫണ്ടിങ്ങിലേയ്ക്കും വിരല്‍ ചൂണ്ടുന്നതാണ്..
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.എഫിലേയ്ക്ക്(ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍) യുകെ, സൗദി തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ് അധികവും പണം ഒഴുകുന്നത്. ഐ.എര്‍.എഫിന്റെ പണം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു എന്നാണ് പ്രഥമിക നിഗമനം. അതേസമയം എന്‍.ജി.ഒ ഫണ്ടുകള്‍ മത പരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Post Your Comments