
കിളിമാനൂർ: കിണറ്റിൽ നിന്നും മധ്യവയസ്കൻറെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി.തലയും കാലും ഇല്ലാതെ ഉടൽ ഭാഗം മാത്രമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പുളിമ്പള്ളിക്കോണം ഉഴുന്നുവിളവീട്ടില്‍ യതിരാജിന്റെ വീട്ടിലെ ജോലിക്കാരനായ രവി (55) ആണെന്നാണ് പോലീസിന്റെ നിഗമനം. വർഷങ്ങളായി യതിരാജിന്റെ വീട്ടിലെ ജോലിക്കാരനാണ് പുളിമ്പള്ളിക്കോണം പാലക്കുന്ന് സ്വദേശിയായ രവി.
കൊലപാതകവുമായി ബന്ധപ്പെട്ട് യതിരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസികൾ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ യതിരാജിന്റെ വീടിനു സമീപം ചോരപ്പാട് കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഭാഗികമായി കത്തിക്കരിഞ്ഞ ശരീരം ലഭിച്ചത്. തലയും കാലും വേർപെട്ട ഉടൽ മാത്രമുള്ള പുരുഷ ശരീരമായിരുന്നു ലഭിച്ചത്. ബാക്കി ഭാഗത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ യതീരാജും രവിയും മാത്രമായിരുന്നു താമസം എന്നാണ് അയൽവാസികൾ പറഞ്ഞത്
Post Your Comments