തിരുവനന്തപുരം: സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റത്തിലും ആധാര രജിസ്ട്രേഷന്‍ നിരക്കില്‍ വരുത്തിയ വര്‍ധനയിലും പ്രതിഷേധിച്ച് യു.ഡി.എഫ് എംഎല്‍എ മാര്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
പൊലീസിന്റെ മേല്‍ ഉള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും എൽ ഡി എഫ് ഭരണത്തിന്‍ കീഴില്‍ കേരളം കള്ളന്മാരുടെ പറുദീസയായെന്നും ചെന്നിത്തല പറഞ്ഞു. ‘രണ്ട് മാസത്തിനുള്ളില്‍ 58 കോലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത് ,എല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതിനു ശേഷം ആകെ ശരിയാക്കിയത് വി എസ്.അച്യുതാന്ദനെ മാത്രമാണ്.
ജനങ്ങളോട് മാപ്പ് പറയുന്ന ഡി.ജി.പിയും പൊലീസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുമാണ് ഇപ്പോള്‍ നമുക്കുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.ജനങ്ങള്‍ വില വര്‍ധനമൂലം ബുദ്ധിമുട്ടുകയാണ് . ധര്‍ണയില്‍ ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ സംബന്ധിച്ചു.രജിസ്ട്രേഷന്‍ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ യു ഡി എഫ് സമരവുമായി മുന്നോട്ട് പോകുമെന്നു വി എം സുധീരൻ മുന്നറിയിപ്പ് നൽകി.
Post Your Comments