Uncategorized

ചന്ദ്രശേഖര്‍ ആസാദിന്റെ നാട്ടില്‍ മോദിയെ കാത്ത് ആയിരങ്ങള്‍

ഇന്നലെ പ്രധാന മന്ത്രി നരേന്ദ്രമോദി ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മദേശം സന്ദര്‍ശിച്ചു. ആയിരകണക്കിന് ജനങ്ങളാണ് മോദിയെ കാണുന്നതിനും സ്വാഗതം ചെയ്യുന്നതിനുമായി കാത്തു നിന്നത്. മുസ്ലിം വിഭാഗത്തില്‍പ്പെട്ട കുറെയേറെ ആളുകളും അദ്ധേഹത്തെ സ്വാഗതം ചെയ്യാനായി വളരെയേറെ നേരം കാത്തു നിന്നിരുന്നു.

ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മോദി വാഹനം നിര്‍ത്തി ഇറങ്ങി അവരെ കാണുകയും വളരെ താല്പര്യത്തോടെ സംസാരിക്കുകയും ചെയ്തു. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതിരുന്ന ഈ സംഭവം ബി ജെ പി പ്രസിഡന്റ് അമിത് ഷായാണ് തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ അറിയിച്ചത്.

shortlink

Post Your Comments


Back to top button