മുംബൈ: ഇസ്ലാമിക മതപ്രഭാഷകൻ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണ റിപ്പോര്‍ട്ട്. മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രഭാഷണങ്ങൾ നടത്തിയെന്ന് നായികിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച മുംബൈ പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ടാണ് മഹാരാഷ്ട്ര സർക്കാരിന് കൈമാറിയിരിക്കുന്നത് . സാക്കിർ നായിക് മതസ്പർധ വളർത്തുന്ന രീതിയിൽ പ്രഭാഷണങ്ങൾ നടത്തിയെന്ന് റിപ്പോർട്ടിൽ പരാമർശം ഉള്ളതായാണ് വ്യക്തമാകുന്നത് . മറ്റുമതങ്ങളെക്കുറിച്ച് മുൻവിധിയോടെ സാക്കിർ നായിക് പ്രസംഗം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. നായികിനെതിരായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് അറിയിച്ചു.
സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടിയെടുക്കാൻ മുംബൈ പൊലീസ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരിക്കുകയാണ്.
Post Your Comments