കോഴിക്കോട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തിൽ അവരെ ബോധ്യപ്പെടുത്താന്‍ ചിത്രകഥാ പുസ്തകമൊരുങ്ങിയിരിക്കുന്നു.സൈക്കോളജിസ്റ്റായ ഡോ. ബിന്ദു അരവിന്ദാണ് ‘സൈക്കോ ലൈറ്റ്’ എന്ന പേരില്‍ കുട്ടികള്‍ക്കായി മനഃശാസ്ത്രപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ അവർക്ക് മനസിലാക്കികൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
കുട്ടികള്‍ക്ക് ചുറ്റുപാടുനിന്നും നേരിടുന്ന പീഡനങ്ങള്‍ എങ്ങനെ തിരിച്ചറിയാം, അത് എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് പുസ്തകത്തിൽ പറയുന്നത് .
ചെറിയ കുട്ടികള്‍ക്കു നേരേയുള്ള ചെറുതും വലുതുമായ ലൈംഗികാതിക്രമം (പെഡോഫീലിയ), സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കല്‍ (വോയറിസം), ബസ്സിലും തിരക്കുള്ള ഇടങ്ങളിലും സ്ത്രീകളെ അനാവശ്യമായ രീതിയിൽ സ്പർശിക്കുന്നത് (ഫ്രക്ചറിസം) തുടങ്ങി കുട്ടികൾ മനസിലാക്കേണ്ടിയിരിക്കുന്ന കാര്യങ്ങളെകുറിച്ചാണ് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്.
പലപ്പോഴും തങ്ങളുടെ നേരെയുണ്ടാകുന്ന അക്രമങ്ങളെ കുറിച്ച് കുട്ടികൾ ആരോടും പറയാറില്ല.രക്ഷിതാക്കളോടോ അദ്ധ്യാപകരോടോ അവർ അത് മറച്ചുവയ്ക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് കണ്ടു വരുന്നത്. സ്‌കൂളുകളിലെ കൗണ്‍സിലര്‍ വഴി കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതാണ് . അത്തരത്തിലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ എഴുതിയിരിക്കുന്നത് .
ചുറ്റുപാടുമുള്ള ലൈംഗികാതിക്രമങ്ങളെ മനഃശാസ്ത്രത്തിന്റെ കോണില്‍ വീക്ഷിക്കുന്ന പുസ്തകത്തിലൂടെ കുട്ടികൾക്കിടയിൽ ബോധവത്കരണം നടത്താനുള്ള ശ്രമത്തിലാണ് ബിന്ദു.ചിത്രകഥാ രൂപത്തിലുള്ള കാര്യങ്ങള്‍ കുട്ടികള്‍ എളുപ്പത്തിൽ മനസിലാകും എന്നതിനാലാണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കിയതെന്ന് ഡോ. ബിന്ദു അരവിന്ദ് പറയുകയുണ്ടായി.
Post Your Comments