KeralaNews

പണം തിരികെ നൽകുമെന്ന് എസ് ബി ടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ എ ടി എമ്മിൽ നിന്ന് പണം നഷ്ട്ടമായവർക്ക് തിരികെ പണം നൽകുമെന്ന് എസ് ബി ടി അധികൃതർ അറിയിച്ചു. ആൽത്തറ എ ടി എമ്മിൽ ഉപയോഗിച്ച കാർഡുകൾ ബ്ലോക്ക് ചെയ്‌തെന്നും പകരം പുതിയ കാർഡുകൾ നൽകുമെന്നും അധികൃതർ അറിയിച്ചു.

തലസ്ഥാനത്തു നടന്ന എ ടി എം തട്ടിപ്പിന്റെ അന്വേഷണ ചുമതല ഐ ജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ്. രാജ്യന്തര സംഘമാണ് തട്ടിപ്പിന് പിറകിലെന്ന് തെളിഞ്ഞു. അന്വേഷണത്തില്‍ ഹൈടെക്, ഫൊറന്‍സിക് സെല്ലുകളും പങ്കുചേരുന്നുണ്ട്. വേണ്ടി വന്നാല്‍ കേന്ദ്രസഹായം ആവശ്യപെടും. അന്വേഷണം ഇപ്പോൾ തട്ടിപ്പിന് ഉപയോഗിച്ച സാങ്കേതികവിദ്യയെക്കുറിച്ചാണ്.വിദേശികളായ തട്ടിപ്പുവീരന്മാർ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയതിന് ശേഷം മുംബൈയിൽ നിന്നാണ് പണം എടുത്തതെന്ന് അറിഞ്ഞതോടെ അന്വേഷണം മുംബൈലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button