മുംബൈ :പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആര്‍ബിഐ ഗവർണർ രഘുറാം രാജന്‍ പുതിയ വായ്‌പ്പാ നയം പ്രഖ്യാപിച്ചു.റിപ്പോ നിരക്ക് ആറര ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് ആറു ശതമാനമായും തുടരും .ബാങ്കുകൾ റിസർവ്വ് ബാങ്കിൽ സൂക്ഷിക്കേണ്ട നിക്ഷേപമായകരുതൽ ധനുപാത നിരക്ക് നാല് ശതമാനമായി തന്നെ തുടരും.
ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള വേതന വർദ്ധനവ് നിലവിൽ വന്നത് നാണ്യപെരുപ്പ നിരക്ക് ഉയരാൻ ഇടയാക്കുമെന്ന ആശങ്കയും പലിശ നിരക്കിൽ മാറ്റം വരുത്താതിരിക്കാൻ കാരണമായിട്ടുണ്ട്.മൺസൂണിന്റെ സ്വാധീനം കൂടി പരിഗണിച്ചായിരിക്കും അടുത്ത നയ പ്രഖ്യാപനത്തിൽ പലിശ നിരക്ക് കുറക്കാൻ കഴിയുമോ എന്ന കാര്യം റിസർവ്വ് ബാങ്ക് തീരുമാനിക്കുക.ആര്‍ബിഐ പ്രതീക്ഷിക്കുന്ന പോലെ 2017-ല്‍ നാണ്യപ്പെരുപ്പ തോത് നാല് ശതമാനമായി നിയന്ത്രിക്കാന്‍ ഒട്ടേറെ പ്രതികൂല ഘടകങ്ങളുണ്ട്.പണപ്പെരുപ്പ തോത് അഞ്ച് ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതകളും മുന്നിലുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഇത്തവണ നിരക്ക് കുറയ്ക്കലില്‍നിന്ന് ആര്‍ബിഐ വിട്ടുനിന്നത്. അടുത്ത മാസം സ്ഥാനം ഒഴിയുന്ന രഘുറാം രാജന്റെ അവസാനത്തെ നയ പ്രഖ്യാപനമാണിത്.
Post Your Comments