Uncategorized

ഇരിങ്ങാലക്കുട നഗരസഭ ഭരണ പ്രതിസന്ധിയിലേക്ക്

തൃശൂര്‍ : കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതിനെത്തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്.യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയില്‍ കേരള കോണ്‍ഗ്രസി (എം) നു രണ്ട് അംഗങ്ങളാണ് ഉള്ളത്. രണ്ടുപേരുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ഭരണം നിലനില്‍ക്കുന്നത് .

യുഡിഎഫ് വിട്ട സ്ഥിതിക്ക് കേരള കോണ്‍ഗ്രസിന്റെ പ്രാദേശിക സഹകരണത്തോടെ ഭരണം നിലനിര്‍ത്തുന്നത് ഉചിതമല്ലെന്ന് നേതൃത്വത്തോട് ശുപാര്‍ശ ചെയ്യുമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍ മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഉണ്ണിയാടനെ പ്രാദേശികമായി തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തയും ജാക്‌സണ്‍ നിരസിച്ചു.’അവിഹിത ബന്ധം’ നിലനിര്‍ത്തിയാല്‍ അതു ‘കുടുംബ’ത്തിനു നല്ലതല്ലെന്നാണു ജാക്‌സന്‍ പറഞ്ഞത്. കേരള കോണ്‍ഗ്രസ് (എം)ലെ രണ്ടുപേരെയും ജയിപ്പിച്ചത് കോണ്‍ഗ്രസാണെന്നും യുഡിഎഫ് ധാരണയുടെ പേരില്‍ മാത്രമാണ് സീറ്റ് അനുവദിച്ചതെന്നും ജാക്‌സണ്‍ കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട നഗരസഭാ പ്രീതിസന്ധിയുടെ മുന്നോട്ടുള്ള നടത്തിപ്പിന് പ്രാദേശിക പിന്തുണ വേണ്ടെന്നും തീരുമാനമെടുക്കേണ്ടത് നേതൃത്ത്വമാണെന്നും ജാക്‌സണ്‍ വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button