ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ അമ്മയേയും മകളെയും കൂട്ടമാനഭംഗം ചെയ്ത കേസില്‍ പ്രധാന പ്രതി അറസ്റ്റിലായി.പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സലീം ബവാരിയയെയാണ് ഒരാഴ്ചയ്ക്കു ശേഷം പോലീസ് പിടികൂടിയത്.മീററ്റില്‍ നിന്നും മറ്റു രണ്ടു പേര്ക്കൊപ്പമാണ്ഇയാളെ ഇന്നലെ പിടിച്ചത്.രാജസ്ഥാനിലെ ഗുണ്ടാസംഘത്തിന്റെ തലവനാണ് ഇയാള്‍ എന്നറിയുന്നു.
ജൂലായ് 31നാണ് നോയിഡ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ ഹൈവേയില്‍ തടഞ്ഞുനിര്‍ത്തി അക്രമികള്‍ അമ്മയേയും പതിനാലുകാരിയായ മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയത്. കാറിലെ പുരുഷന്മാരെയെല്ലാം കെട്ടിയിട്ട ശേഷമായിരുന്നു ഈ ക്രൂരത. യാത്രക്കാരെ കൊള്ളയിച്ച ശേഷം മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
സംഭവം നടന്നതിനു തൊട്ടടുത്ത ദിവസം തന്നെ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. അവശേഷിക്കുന്ന മൂന്ന പേരെ കിഴക്കന്‍ മേഖലകളില്‍ നിന്ന് പിടികൂടിയെന്നും യു.പി. ഡി.ജി.പി ജാവീദ് അഹമ്മദ് അറിയിച്ചു.ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചതാണ് ഈ സംഭവം.
Post Your Comments