
മുംബൈ : പൊതുമേഖലാ ബാങ്കുകൾ ഉള്‍പ്പടെ ഇന്ത്യയിലെ എല്ലാ ബാങ്കുകളും എടിഎം സേവനങ്ങളുടെ എണ്ണം രണ്ടായി കുറക്കാനുള്ള നീക്കത്തിലാണ്. എടിഎം സേവനം ഒരു തവണ കൊടുത്തു കഴിഞ്ഞ് ഏതെങ്കിലും തരത്തില്‍ ഒരു പ്രാവശ്യംകൂടി ഉപയോഗിക്കേണ്ടി വന്നാല്‍ കസ്റ്റമര്‍ക്കുള്ള സൗജന്യ സേവനം അതോടെ കഴിയും. ശേഷമുള്ള എല്ലാ സര്‍വ്വീസുകള്‍ക്കും 20 രൂപ മുതൽ മുകളിലേക്ക് വാടക ചുമത്താനുള്ള നീക്കത്തിലാണ്. ബാലൻസ് ചെക്കിങ്, മിനി സ്റ്റേറ്റ്മെന്റ് ഇവയും ഇടപാടിൽ പെടും.
വരുംകാലങ്ങളില്‍ ഓരോ ഇടപാടിനും ബാങ്കുകള്‍ അവര്‍ക്ക് തോന്നുന്ന തുക ഈടാക്കി തുടങ്ങുമ്പോള്‍ സാധാരണക്കാരായ ജനങ്ങളെയാണ് അത് ബാധിക്കുക. ബാങ്കുകളിലെ ജീവനക്കാരെ കുറക്കുന്നതിന്റെ ഭാഗമായി ഇടപാടുകാർക്ക് ആദ്യം എടിഎം കാർഡ് നൽകി. എന്തിനും ഏതിനും സൗജന്യ ഇടപാടുകളും മറ്റ് ഓഫറുകളും നല്കി ഇടപാടുകാരെ ശീലിപ്പിച്ചു.
250 രൂപ ദിവസക്കൂലിക്കാരനും ശമ്പളം ബാങ്ക് അക്കൗണ്ടുകള്‍ വഴിയാക്കി എടിഎം കാർഡ് നൽകി. വിജയ് മല്ല്യയെ പോലുള്ളവര്‍ക്ക് കോടികൾ വാരി വീശിയ ഇവർക്ക് കാലണ പോലും തിരിച്ചു പിടിക്കാനുള്ള മാനേജ്മെൻറ് വൈദഗ്ദ്ധ്യമില്ല. എന്നിട്ടും സാധാരണക്കാരന്റെ പിച്ചച്ചട്ടിയിലാണ് ഇപ്പോള്‍ കൈയ്യിട്ട് വാരാന്‍ ഒരുങ്ങുന്നത്.
Post Your Comments