ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ആശങ്ക ഉയര്‍ത്തിക്കൊണ്ട് 90 കോടി സ്മാര്‍ട്ട് ഫോണുകളില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ബാധിച്ചതായ റിപ്പോര്‍ട്ട്. ക്വാല്‍കോം പ്രോസസര്‍ ഉള്ള ഫോണുകള്‍ക്കാണ് സുരക്ഷാപിഴവ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ക്വാഡ്റൂട്ടര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ ഫോണിന്റെ സമ്പൂര്‍ണ നിയന്ത്രണം കൈക്കലാക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ സോഫ്റ്റ് വേര് കമ്പനിയായ ചെക്ക് പോയന്റ് റിസര്‍ച്ചേഴ്സ് ആണ് ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഈ സുരക്ഷാ പിഴവ് കണ്ടെത്തിയത്.
ഉടമയുടെ വ്യക്തിഗത വിവരങ്ങള്‍, പിന് നമ്പരുകള്‍, ജിപിഎസ്, വിഡിയോ, ഓഡിയോ റെക്കോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഹാക്കര്‍മാര്‍ക്ക് കൈക്കലാക്കാന്‍ സാധിക്കും. ഏതെങ്കിലും മാള്‍വെയര്‍ ആപ്പുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഫോണിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ചെക്ക്പോയന്റിന്റെ ബ്ലോഗില്‍ പറയുന്നു. സാംസങ് ഗാലക്സ് എസ്7, ഗാലക്സ് എസ്7 എഡ്ജ്, വണ്‍ പ്ലസ് ത്രി, ഗൂഗിള്‍ നെക്സസ് 5 എക്സ്, നെക്സസ് 6, നെക്സസ് 6പി, എല്‍ജി ജി4, എല്‍ജ് ജി 5, എല്‍ജി വി10, വണ്‍ പ്ലസ് വണ്‍, വണ്‍ പ്ലസ് 2 തുടങ്ങി കൂടുതല്‍ വിറ്റഴിഞ്ഞിട്ടുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ മോഡലുകളിലാണ് സുരക്ഷാപിഴവുള്ളത്. ക്വാല്‍കോം പ്രോസസര്‍ ഉള്ള ആന്‍ഡ്രോയിഡ് ഫോണുകളുടെ സുരക്ഷാപിഴവുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാല്‍ ചെക്ക്പോയന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കരുതലോടെയായിരിക്കണമെന്നാണ് പ്രശ്നത്തെ മറികടക്കാന്‍ ഉള്ള നിര്‍ദേശമായി കമ്പനി നല്‍കുന്നത്. ഫോണിന് തകരാറുണ്ടോ എന്നറിയാന്‍ എന്നൊരു സൗജന്യ ആപ്പ് ചെക്ക്പോയിന്റ് രൂപപ്പെടുത്തിയിട്ടുണ്ട്.
Post Your Comments