Kerala

മാണിക്കെതിരെ വി.എം സുധീരന്‍

തിരുവനന്തപുരം●  യു.ഡി.എഫ് വിടാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം ദൗർഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. പെട്ടന്നെടുത്ത തീരുമാനമാണിതെന്നു പറഞ്ഞ സുധീരൻ മുന്നണി വിടാൻ ആദ്യം തീരുമാനിച്ചതിനു ശേഷമാണ് കാരണം കണ്ടെത്താൻ കേരള കോൺഗ്രസ് ശ്രമിച്ചതെന്നും കുറ്റപ്പെടുത്തി. ഇത്തരം മര്യാദകൾ മറന്ന് ഒളിച്ചോടുന്നത് രാഷ്ട്രീയ തറവാടിത്തത്തിനു ചേർന്നതല്ല. അവസരവാദവും ഭാഗ്യാന്വേഷണവുമാണ് ഇപ്പോൾ കേരള കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. വിജയത്തിൽ ഒപ്പം നിന്ന് ആഹ്ലാദിക്കുന്നതുപോലെ തന്നെ പരാജയത്തിലും ഒപ്പം നിൽക്കണമെന്നും സുധീരൻ ഓർമ്മിപ്പിച്ചു. 

shortlink

Post Your Comments


Back to top button