NewsIndia

ഇന്ത്യയ്ക്ക് പഴകിയ വിമാനങ്ങള്‍ : എമിറേറ്റ്‌സിനെതിരെ ആരോപണവുമായി ശശി തരൂര്‍ എം.പി

തിരുവനന്തപുരം: എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെതിരെ ശശി തരൂര്‍ എം.പി. യൂറോപ്യന്‍ രാജ്യങ്ങളില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിലവാരവുമായി താരതമ്യം ചെയ്താല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പഴകിയതാണെന്ന് തരൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പ്രതികരണം. പല തവണ താന്‍ ഈ റൂട്ടില്‍ എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. വിമാനങ്ങളുടെ പഴക്കവും കണ്ടീഷനും തന്നെയും ആശങ്കപ്പെടുത്തിയിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.
ദുബായില്‍ തകര്‍ന്ന എമിറേറ്റ്‌സ് വിമാനം അപകടത്തിന് മുന്‍പ് അഞ്ച് ദിവസങ്ങളായി 60 മണിക്കൂര്‍ പറഞ്ഞിരുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അപകടത്തിന്റെ കാരണം അന്വേഷിക്കുന്നതിനൊപ്പം കേരള-ദുബായ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ കണ്ടീഷന്‍ പരിശോധിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button