NewsLife Style

ഓര്‍ക്കുക …. മദ്യവും മരുന്നും മരണത്തിലേക്കുള്ള വാതില്‍

മദ്യപിക്കാത്തവര്‍ ചുരുക്കമാണ് നമ്മുടെ സമൂഹത്തില്‍. അതുപോലെ തന്നെയാണ് രോഗങ്ങളില്ലാത്തവരും. ജീവിതത്തില്‍ എപ്പോഴെങ്കിലും രോഗങ്ങള്‍ വരാത്തവര്‍ ചുരുക്കമായിരിക്കും.

രോഗം വന്നാല്‍ ഉടന്‍ മരുന്ന് കഴിയ്ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ മരുന്ന കഴിയ്ക്കുന്നതിനു മുന്‍പ അല്‍പം ആലോചിച്ചിട്ടു വേണം എന്നത് കാര്യം.

പലരും മദ്യപിച്ചതിനു ശേഷം മരുന്ന് കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇനി ഈ രീതിയില്‍ മരുന്ന് കഴിക്കുന്നവര്‍ മുകളിലേക്ക് പോകാനുള്ള പാസ്സ്‌പോര്‍ട്ടിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത് എന്നതാണ് കാര്യം. മദ്യപിച്ച ശേഷം മരുന്ന് കഴിയ്ക്കുന്നവര്‍ക്ക് എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് നോക്കാം.

അസുഖം മാറാന്‍ മരുന്ന് കഴിയ്ക്കുന്നവര്‍ അറിയുന്നില്ല ഇത് ശരീരത്തിന് പ്രതിപ്രവര്‍ത്തനമാണ് ഉണ്ടാക്കുന്നത് എന്ന്. കാരണം മദ്യപിക്കുന്നത് തന്നെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇതോടൊപ്പം മരുന്ന് കൂടി കഴിയ്ക്കുമ്പോള്‍ അത് പ്രതിപ്രവര്‍ത്തനമാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം.

ഇംഗ്ലീഷ് മരുന്നിന് മാത്രമേ ഈ പ്രശ്‌നം ഉണ്ടാവൂ എന്നൊരു വിശ്വാസം ഉണ്ടെങ്കില്‍ അത് തിരുത്തിക്കോളൂ. കാരണം ആയുര്‍വ്വേദവും ഹോമിയോപ്പതിയും ഇതേ അവസ്ഥ തന്നെയാണ് ഉണ്ടാക്കുന്നത്.

പാരസെറ്റമോള്‍ ആരോഗ്യത്തിന് ഹാനീകരമാണെന്ന് ഇപ്പോള്‍ നമുക്കെല്ലാം അറിയാം. കാരണം ഇത് കരളിനുണ്ടാക്കുന്ന ദോഷം തന്നെ. എന്നാല്‍ മദ്യപിച്ചതിനു ശേഷം പാരസെറ്റമോള്‍ കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ദോഷം വളരെ വലുതാണ്.

രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. എന്നാല്‍ പലപ്പോഴും മദ്യപിച്ചതിനു ശേഷം മരുന്ന് കഴിയ്ക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം.

മദ്യപിച്ചാല്‍ സ്വാഭാവികമായി നമ്മുടെ ബാലന്‍സ് പോകും എന്നത് കാര്യം. എന്നാല്‍ ഇതോടൊപ്പം എന്തെങ്കിലും തരത്തിലുള്ള മരുന്ന് കൂടി കഴിച്ചെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശനം ഏറ്റവും കൂടുതല്‍ കണ്ട് വരുന്നത് ചെറുപ്പക്കാരിലാണ്.

ഹൃദയസ്തംഭനത്തിന് പലപ്പോഴും ഇത് കാരണമാകും. മദ്യപാനവും മരുന്നും അത്രയേറെ അപകടകരമാണ് എന്നതാണ് സത്യം.

കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ നിമിഷ നേരം കൊണ്ട് താളം തെറ്റിയ്ക്കാന്‍ ഇത്തരം ശീലങ്ങള്‍ക്ക് കഴിയും. ഇത് പലപ്പോഴും വളരെ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നത്തിലേക്കാവും പിന്നീട് വാതില്‍ തുറക്കുക.

shortlink

Post Your Comments


Back to top button