കോഴിക്കോട്: പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തീരുമാനം. വടകര എടച്ചേരിയില്‍ തണല്‍ എന്ന പേരില്‍ നടത്തുന്ന വൃദ്ധസദനത്തിലെ അന്തേവാസിൾ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് വ്യാഴാഴ്ച തണല്‍ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ സഹായമില്ലാതെ, നാട്ടുകാരാണ് തണല്‍ വൃദ്ധസദനം നടത്തുന്നത്. ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തെയും അദ്ഭുതപ്പെടുത്തുന്ന തരത്തിലാണ് തണലിന്‍െറ പ്രവര്‍ത്തനമെന്ന് കമ്മീഷന് നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു.
Post Your Comments