
മൈസൂരു● ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ണാടക ദളിത് വെല്‍ഫയര്‍ ട്രസ്റ്റ് മൈസൂരുവില്‍ ഞായറാഴ്ച ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന് മൈസൂരു പോലീസ് അനുമതി നല്‍കിയിരുന്നില്ല. പരിപാടി നടക്കുന്ന ടൗൺ ഹാളിലേക്കു ബീഫുമായി പോയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം, പശുവിനെ കൊന്ന് തോലെടുത്തുവെന്നാരോപിച്ച് ഗുജറാത്തിലെ ഉനയില്‍ ദളിതരെ ജനക്കൂട്ടം മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
Post Your Comments