International

ഈ സ്ഥലത്ത് പാകിസ്ഥാന്‍ കറന്‍സി നിരോധിച്ച ധീരനായ പോലീസുദ്യോഗസ്ഥനെ പരിചയപ്പെടാം

കാണ്ഡഹാര്‍● പാകിസ്ഥാന്‍ കറന്‍സിയ്ക്ക് നിരോധനമേപ്പെടുത്തിക്കൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു മുതിര്‍ന്ന അഫ്ഗാന്‍ പോലീസ് ഉദ്യോഗസ്ഥന്‍. കാണ്ഡഹാര്‍ പോലീസ് മേധാവി, ജനറല്‍ അബ്ദുല്‍ റാസിഖ് ആണ് അഫ്ഗാന്റെ തെക്കന്‍ പ്രവിശ്യയായ കാണ്ഡഹാറില്‍ പാകിസ്ഥാന്‍ കറന്‍സി നിരോധിച്ചത്.

അഫ്ഗാനിലെ ശക്തരായ പോലീസുദ്യോഗസ്ഥരില്‍ ഒരാളായാണ് മേജര്‍ റാസിഖ് അറിയപ്പെടുന്നത്. പ്രവശ്യയില്‍ പാകിസ്ഥാന്‍ കറന്‍സി ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് റാസിഖ് പറഞ്ഞു. പക്ഷെ, ഉപയോഗിക്കുന്നവര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

gen razik

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാന്റെ കിഴക്കന്‍, തെക്കന്‍ പ്രവിശ്യകളില്‍ വ്യാപകമായി പാകിസ്ഥാന്‍ റുപീ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് റാസിഖ് പാകിസ്ഥാന്‍ കറന്‍സിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

നിരോധധനം ഫലം കണ്ടതായാണ് പ്രദേശത്തെ വ്യപരികളുടെ പ്രതികരണം സൂചിപ്പിക്കുന്നത്. നിരോധനത്തിന് ശേഷം അഫ്ഗാന്‍ കറന്‍സി ശക്തിപ്പെട്ടതായി അവര്‍ അഭിപ്രായപ്പെടുന്നു.

താലിബാന് സംരക്ഷണം നല്‍കുന്ന പാകിസ്ഥാനുള്ള തിരിച്ചടിയാണ് താന്‍ ഇതിലൂടെ നല്‍കിയതെന്ന് റാസിഖ് വ്യക്തമാക്കി.

2001 ലെ യു.എസ് അധിനിവേശത്തെത്തുടര്‍ന്ന് താലിബാന്‍ നേതാക്കന്മാര്‍ പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് താവളം മാറ്റിയിരുന്നു. ഇവര്‍ പാകിസ്ഥാന്റെ സംരക്ഷണയിലാണ് ജീവിക്കുന്നതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button