NewsInternationalLife Style

ഇന്തോനേഷ്യയെ പിടിച്ചു കുലുക്കി ബിക്കിനി ന്യൂഡില്‍സ്

ജക്കാര്‍ത്ത: ഒരു ബിക്കിനിയിട്ട പെണ്ണ് ഇന്തോനേഷ്യയെ പിടിച്ചുകുലുക്കുന്നു. എന്നെ ഞെരിച്ചമര്‍ത്തു എന്നാണ് ഈ ബിക്കിനിയിട്ട പെണ്ണിന്‍റെ മുകളില്‍ എഴുതിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യത്ത് ഇത്തരത്തിലുള്ള ഒരു സംഭവം വലിയ വിവാദമാണ് സൃഷ്ടിച്ചത്.

ബിക്കിനിയും പെണ്ണും എന്നാല്‍ ശരിക്കുമല്ല, അതൊരു ന്യൂഡില്‍സാണ്. നല്ല കിടിലന്‍ അരി ന്യൂഡില്‍സ്. കവറിന്‍റെ പുറത്താണെങ്കിലോ ബിക്കിനിയിട്ട പെണ്ണിന്റെ ചിത്രവും.

എന്തായാലും ഇന്തോനേഷ്യയില്‍ ആകെ വിപ്ലവം ഉണ്ടാക്കിരിക്കുകയാണു ബിക്കിനി ന്യൂഡില്‍സ്. ഇതിന്‍റെ വില്‍പ്പനയും വിതരണവും നിരോധിക്കണം എന്നാണ് ഇപ്പോഴത്തെ ആവശ്യം. കവിറിന്‍റെ പുറത്തെ ബിക്കിനിയിട്ട പെണ്‍കുട്ടിക്കു മുഖം ഇല്ല. എങ്കിലും വിവാദങ്ങള്‍ കുറയുന്നില്ല.

shortlink

Post Your Comments


Back to top button