ബ്രസീൽ: നല്ല നാളേയ്ക്ക് പ്രതീക്ഷ നൽകുന്ന കാഴ്ചയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്ക വേദിയിലെ മാർച്ച്പാസ്റ്റിൽ നടന്നത്. മാർച്ച് പാസ്റ്റിനു എത്തിയ ടീമുകൾക്ക് വൃക്ഷത്തൈ കൊടുത്താണ് സംഘാടകർ വേറിട്ട കാഴ്ച ഒരുക്കിയത്. മാർച്ച്പാസ്റ്റിനു ടീമുകൾ പതാകയേന്തി ഗ്രൗണ്ടിൽ എത്തുമ്പോൾ കൂടെയുള്ള കുട്ടിയുടെ കയ്യിലാണ് വൃക്ഷത്തൈ നൽകിയത്.
ആമസോണിന്റെ നാടായ ബ്രസീലിനെ ഒളിമ്പിക്സ് നശിപ്പിക്കുമെന്ന ആക്ഷേപത്തിന് മറുപടിയുമായിയാണ് സംഘാടകർ രംഗത്ത് വന്നത്. 207 ബ്രസീൽ തനത് തരം തൈകളാണ് ഇവർ ഒരുക്കിയത്. നൂറ്റാണ്ടുകൾക്ക് മുൻപ് ഒലീവില സമ്മാനമായി നൽകിയതിന് ശേഷം ഇതാദ്യമായിയാണ് ഈ ചരിത്രമായ കീഴ്വഴക്കം ആവർത്തിക്കുന്നത്.
രാജ്യം ഒളിമ്പിക്സ് ആതിഥേയത്വം വഹിച്ചതിന്റെ ഓർമ്മയ്ക്കായി കായികവനം നിർമിക്കാനായി ഉദ്ഘാടനശേഷം കായികതാരങ്ങൾ ഈ തൈകൾ ഡിയോഡോറോയിലെ റാഡിക്കല്‍ പാര്‍ക്കില്‍ നടും.
Post Your Comments