കൊച്ചി :പൊലീസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.’പൊലീസ് രാഷട്രീയം നന്നാക്കാന്‍ ശ്രമിക്കണ്ട, ക്രമസമാധാന ചുമതലയാണ് പൊലീസിനുള്ളത്.ജോലികള്‍ കൃത്യമായി ചെയ്താല്‍ മതി. മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ട. മന്ത്രിസഭയും സര്‍ക്കാര്‍ മാറുന്നതും സിസ്റ്റത്തിന്‍റെ ഭാഗമാണ്. കേരള പൊലീസിന് സ്വന്തമായി നിലപാടും വ്യക്തിത്വത്തവും ഉണ്ടാകണം. നാട്ടില്‍ നിയമം നടപ്പിലാക്കിയാല്‍ മതി’യെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാപൊലീസ് വായ്പാസഹകരണസംഘത്തിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊല്ലത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാരന്‍ യാത്രക്കാരനെ വയര്‍ലെസ് സെറ്റുകൊണ്ട് തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചത് സേനയ്ക്കാകെ നാണക്കേടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചില പക്വതയില്ലാത്തവർ ചെയ്യുന്ന കാര്യങ്ങൾ സേനക്കാകെ അപമാനമാണെന്നും പിണറായി പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ക്ക് സര്‍ക്കാരാണ് മറുപടി പറയേണ്ടി വരിക.
കേരളപൊലീസിലെ ചേരിതിരിവ് നാണക്കേടുണ്ടാക്കുന്നതാണ്. കംപാര്‍ട്ടുവല്‍ക്കരണം പൊലീസ് സേനയില്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു. ഇത്തരം നടപടികള്‍ പൊലീസിന്‍റെ സംഘടനാസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് താന്‍ മുഖ്യമന്ത്രിയാവുന്നതിന് മുമ്പു തന്നെ പല വേദികളിലും പറഞ്ഞതാണെന്നും പിണറായി പറഞ്ഞു.ജിഷകേസിലും കോട്ടയത്തെ അശ്വതിയുടെ കൊലപാതകവുമൊക്കെ തെളിയിച്ചത് സേനയുടെ മികവു തന്നെയാണ് .എന്നാല്‍ കൊല്ലത്തുണ്ടായതുപോലുള്ള സംഭവങ്ങള്‍ സര്‍ക്കാരിന്‍റെയും പൊലീസിന്‍റേയും യശസ്സ് കെടുത്തികളഞ്ഞു.
Post Your Comments