KeralaNews

സമദൂര സിദ്ധാന്തവുമായി കെ.എം മാണി

ചരല്‍ക്കുന്ന്: കേരള കോണ്ഗ്രസിന് ആരുടേയും പിറകേ പോവേണ്ട ആവശ്യമില്ലെന്നും, ആരേയും ഭീഷണിപ്പെടുത്തുകയല്ലെന്നും കെ എം മാണി മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രെസ്സിനോടും സി പി എമ്മിനോടും സമദൂരമാണെന്നു ചരല്‍ക്കുന്ന് ക്യാമ്പില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മാണി അറിയിച്ചു. യു ഡി എഫില്‍ നിന്ന് വേദനകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ആരോടും പക വെച്ച് പുലര്‍ത്താന്‍ താന്‍ തയ്യാറല്ല. യു ഡി എഫില്‍ പരസ്പര വിശ്വാസം നഷ്ടമായെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

നല്ലതാരു ചെയ്താലും അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് കെ. എം. മാണി. ആര് തെറ്റു ചെയ്താലും തെറ്റെന്നു പറയും. കേരള കോണ്‍ഗ്രസ് സമദൂരത്തില്‍ തന്നെ സഞ്ചരിക്കും. സ്വതന്ത്രമായ നിലപാട് തങ്ങള്‍ സ്വീകരിക്കും.  ആരെയും വിരെട്ടാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ല. തങ്ങളെ വിരട്ടാനും ആരും നോക്കണ്ട. പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നതുപോലെ ആരുടെയും പിന്നില്‍ വരേണ്ട ആവശ്യം തങ്ങള്‍ക്കില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറയുന്നതുപോലെയാണിത്. കേരള രാഷ്ട്രീയത്തില്‍ തങ്ങളെ ആരും ഉപദേശിയ്‌ക്കേണ്ട കാര്യവുമില്ല. 
 
കേരള കോണ്‍ഗ്രസ് പിറന്നു വീണ അന്നു മുതല്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു വന്നത്. കോണ്‍ഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്ദമേനോന്‍ അടക്കമുള്ളവര്‍ ഈ പ്രസ്ഥാനം ഇല്ലാതെയാകുമെന്ന് പറഞ്ഞവരാണ്. എല്ലാ പ്രതിസന്ധിയേയും അതിജീവിച്ച് ഈ പ്രസ്ഥാനം മുന്നേറി. മുന്നണിയ്ക്കകത്തു നിന്നുതന്നെ ഒരുപാട് വേദനങ്ങള്‍ അനുഭവിയ്‌ക്കേണ്ടി വന്നു. കാര്യങ്ങള്‍ പുനപരിശേധിയ്‌ക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. അടിമത്വത്തില്‍ നിന്നും പ്രത്യാശയിലേക്കു നയിച്ച പ്രസ്ഥാനമാണിത്. 
 
നിര്‍ണായക തീരുമാനങ്ങള്‍ നാളെ അറിയ്ക്കുമെന്നു പറഞ്ഞ മാണി പ്രസംഗത്തിന്റെ അവസാന പത്ത് മിനിറ്റോളം കേരള കോണ്‍ഗ്രസിന്റെ പ്രാധാന്യവും തങ്ങളവതരിപ്പിച്ച ബജറ്റുകളെയും കുറിച്ചും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button