തിരുവനന്തപുരം: കൃഷി വകുപ്പ് ഓണക്കാലത്ത് 85000 ടൺ വിഷം തീണ്ടാത്ത പച്ചക്കറികൾ വിപണിയിലെത്തിക്കും. കേരളത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ ‘ഫാം ഫ്രഷ് കേരള വെജിറ്റബിൾസ് ‘ എന്ന് ബ്രാൻഡ് ചെയ്തതാണ് വിപണിയിലെത്തുന്നത്. 2500 വില്പനശാലകളാണ് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് , പ്രാഥമിക സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ കൃഷിവകുപ്പ് തുറക്കുന്നത് . ഇത്തവണ കേരളീയർക്ക് ആവശ്യമായ പച്ചക്കറികൾ കേരളത്തിൽ തന്നെ ഉൽപാദിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
കേരളത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾക്കും അന്യസംസ്ഥാന പച്ചക്കറികൾക്കും പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തും. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഓരോ ജില്ലയിലും നടത്തിയ കൃഷിയുടെയും അവിടെ വിളയിച്ച ഉത്പന്നങ്ങളുടെയും കണക്കെടുപ്പ് നടത്തി വരികയാണ്. കേരളത്തിൽ വിളയാത്ത പച്ചക്കറികളാണ് അന്യസംസ്ഥാനാന കൗണ്ടറുകൾ വഴി വിൽക്കുന്നത്.
Post Your Comments