IndiaNews

നഗരത്തിന് ഭീഷണിയായ ആയിരം തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി

വര്‍ഷം തോറും ആയിരക്കണക്കിന് ആളുകളാണ് നായുടെ കടിയേല്‍ക്കുന്നത്. തെരുവുനായ്ക്കള്‍ അപകടകരമാം വിധം പെരുകിയ കറാച്ചിയില്‍ നായ്ക്കളെ കൂട്ടത്തോടെ കൊല്ലാനുള്ള പദ്ധതി ആരംഭിച്ചു. യാതൊരു വിധത്തിലും ഇവയെ നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാലാണ് കൊല്ലുക എന്ന തീരുമാനത്തില്‍ എത്തിയത്. തെക്കന്‍ കറാച്ചിയിലെ രണ്ട് നഗരങ്ങളില്‍ നിന്ന് മാത്രം രണ്ട് ദിവസത്തിനുള്ളില്‍ 700 നായ്ക്കളെ കൊന്നു.

കോഴിയിറച്ചിയില്‍ വിഷഗുളിക ചേര്‍ത്ത് നല്‍കിയാണ്കൊല്ലുന്നത്. തെരുവുനായ്ക്കളെ കൊല്ലുന്ന പദ്ധതി ഈ ആഴ്ച തന്നെ പൂര്‍ത്തിയാകും. എന്നാല്‍ ഈ നടപടിക്കെതിരെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായ് രംഗത്തെത്തിയിട്ടുണ്ട്.

ആറ് നഗരങ്ങളിലായ് ആരംഭിച്ചിരിക്കുന്ന പദ്ധതിയില്‍ ഇതു വരെ കൊന്നത് ആയിരത്തോളം നായ്ക്കളെ. നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് 6500 പേരാണ് കഴിഞ്ഞ വര്‍ഷം ചികിത്സ തേടിയത്. ഈ വര്‍ഷം 3700 പേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button