
മനില ● എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വെള്ളിയാഴ്ചയാണ് സംഭവം. ഫിലിപൈന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്ന് ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് പറന്നുയര്‍ന്ന ഗള്‍ഫ് എയര്‍ ജി.എഫ് 155 വിമാനമാണ് മനില വിമാനത്താവളത്തില്‍ത്തന്നെ തിരിച്ചിറക്കിയത്.
മനിലയില്‍ നിന്ന് പറന്നുയര്‍ന്നയുടനെ എയര്‍ബസ് 330-200 വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് അടിയന്തിരമായി വിമാനം തിരിച്ചിറക്കാന്‍ അനുമതി തേടുകയായിരുന്നു. 207 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പടെ 229 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു.
മേയ് 4 ന് ഇതേ റൂട്ടിലുള്ള ഗള്‍ഫ് എയര്‍ വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന് ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് വിമാനം മുംബൈ വിമാനത്താവളത്തിലേക്ക് തരിച്ചുവിടുകയായിരുന്നു.
ബുധനാഴ്ച, തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്സ് വിമാനം റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ തീപ്പിടിച്ച് കത്തിനശിച്ചിരുന്നു. സംഭവത്തില്‍ യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
Post Your Comments