ശ്രീനഗര്‍● ഫെയ്സ്ബുക്കില്‍ നിരന്തരം ദേശവിരുദ്ധ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റിൽ.കശ്മീരില്‍ നിന്നുള്ള തൗസീഫ് അഹമ്മദ് ഭട്ടിനെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഛത്തീസ്ഗഢ് ദര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.തൗസീഫിന്റെ സുഹൃത്തുക്കളാണ് കഴിഞ്ഞ ദിവസം പൊലീസിന് ഇത്തരം പോസ്റ്റുകളെ പറ്റി പോലീസിൽ പരാതി നല്‍കിയത്.
പരാതിയില്‍മേൽ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ഇയാള്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തത്.ഐപിസി സെക്ഷന്‍ 124(എ) പ്രകാരമാണ് അറസ്റ് .മധ്യപ്രദേശിലെ സാഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Post Your Comments