KeralaNews

വ്യാപക നികുതി വെട്ടിപ്പുമായി സബ് ചെക്ക് പോസ്റ്റുകൾ

നെയ്യാറ്റിൻകര: അരമരവിള ചെക്ക് പോസ്റ്റിനു വരുമാന നഷ്ടമുണ്ടാക്കി 4 സബ് ചെക്ക് പോസ്റ്റുകൾ. സബ് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി സാധനങ്ങൾ വ്യാപകമായി നികുതി വെട്ടിച്ചു കടത്തുകയാണെന്നാണ് ആരോപണം. സംസ്ഥാനത്ത് വാളയാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നത് അമരവിള ചെക്ക് പോസ്റ്റിനു ആയിരുന്നു. പ്രധാന ചെക്ക് പോസ്റ്റ് റോഡിൽ നിന്ന് മാറി ചെറിയ റോഡ് വഴി സബ് ചെക്ക് പോസ്റ്റ് വഴിയാണ് സാധനങ്ങൾ കടത്തുന്നത്.

അമരവിളയ്ക്ക് അടുത്തുള്ള സബ് ചെക്ക് പോസ്റ്റുകളായ തെക്കുംപുറം, തോട്ടവാരം, ടൈല്‍ ഫാക്ടറി, പാലക്കടവ് എന്നീ പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വരുമാന നഷ്ടം ഉണ്ടാക്കുന്നത്. പ്രധാനമായും നികുതി വെട്ടിച്ച സാധനങ്ങൾ കടത്തുന്നത് അമരവിള പോസ്റ്റിനു മുൻപായി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡ് വഴിയാണ്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ പട്ടകുളത്തിനു സമീപം സെയിൽസ് ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും അവരെ എല്ലാം നോക്കുകുത്തികളാക്കിയാണ് ഇവിടെ കോഴികടത്തു നടക്കുന്നത്. ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർക്ക് മാസപ്പടി ലഭിക്കുന്നതുകൊണ്ട് പരിശോധന നടക്കാറില്ല. മറ്റു ചെക്ക് പോസ്റ്റുകളുടെ അവസ്ഥയാണ് ഇത് തന്നെയാണ്. കോഴി കടത്തതാണ് പ്രധാനമായും നടക്കുന്നത്. 12.5 ശതമാനം നികുതി അടയ്‌ക്കേണ്ടതിനു പകരം തുച്ഛമായ കൈമടക്ക് നൽകിയാണ് ഇവർ സാധനങ്ങൾ കടത്തുന്നത്.

shortlink

Post Your Comments


Back to top button