അല്‍ജിയേഴ്സ്● കാണാതായ അള്‍ജീരിയന്‍ യാത്രാവിമാനം സുരക്ഷിതമായി അള്‍ജീരിയയില്‍ തിരിച്ചെത്തി. അൽജിയേഴ്സിൽനിന്നും മാഴ്സെയിൽസിലേക്കു പുറപ്പെട്ട എയര്‍ അള്‍ജീരിയ (AH1020 ) യുടെ ബോയിംഗ് 737-600 വിമാനമാണ് റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. വിമാനം പറന്നുയർന്നയുടനെ പൈലറ്റ് അടിയന്തര സാഹചര്യമെന്ന് സന്ദേശമയച്ചിരുന്നു. ഈ സമയം വിമാനം മെഡിറ്റനേറിയന്‍ കടലിനു മുകളില്‍ 7000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു ഇത്. തുടര്‍ന്ന് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത് പരിഭ്രാന്തി പടർത്തിയിരുന്നു.
റഡാറിന്റെ പരിധിയില്‍ നിന്നും വിമാനം പുറത്തുപോയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് പൈലറ്റ് അടിയന്തര സന്ദേശം നല്‍കിയത്. പിന്നീട് അരമണിക്കൂറിന് ശേഷം വിമാനം അല്‍ജിയേഴ്സില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മാഴ്സെയിൽസിലേക്കു കൊണ്ടുപോകുമെന്ന് വിമാനക്കമ്പനി അറിയിച്ചു.
Post Your Comments