IndiaNews

41 വര്‍ഷമായി കൈമടക്കാത്ത ഒരു മനുഷ്യന്‍: കാരണം വിചിത്രം

1970 മുതല്‍ ഹരിദ്വാര്‍ സ്വദേശിയായ സാധു അമര്‍ ഭാരതി ശിവ ഭക്തനാണ്.തന്റെ സമര്‍പ്പണം മതിയാവുന്നില്ല എന്ന് തോന്നിയപ്പോള്‍ സാധുവിന് ഒരു തോന്നലുണ്ടായി.കുടുംബം ഉപേക്ഷിച്ചു.മാത്രമല്ല ഭക്തി പാരമ്യത്തില്‍ ആകാശത്തേയ്ക്ക് ഉയര്‍ത്തിയ തന്റെ കൈ ഇനി താഴ്ത്തുന്നില്ല എന്ന് അങ്ങ് തീരുമാനിച്ചു.അങ്ങനെ 1973 ല്‍ ഉയര്‍ത്തിപ്പിടിച്ച വലതുകൈ നാല്‍പ്പത്തി മൊന്നു കൊല്ലമായി ഉയര്‍ത്തിയ അവസ്ഥയിലാണ്.

 

1

ലോകസമാധാനത്തിന് വേണ്ടി പരമശിവനോടുള്ള തന്റെ പ്രാര്‍ത്ഥനയാണ്‌ സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉയര്‍ത്തിയ ഈ കൈ എന്നാണ് ഇദ്ദേഹം പറയുന്നത്.തന്റെ ഈ വിശ്വാസത്തിലേയ്ക്ക് കൂടുതല്‍ ആളുകളെ സംഘടിപ്പിയ്ക്കാന്‍ ഉള്ള പരിപാടിയിലാണ് ഇദ്ദേഹം.

ആദ്യമൊക്കെ മരവിപ്പും വേദനയും തോന്നിയിരുന്നു.ഇപ്പോള്‍ അങ്ങനെയൊരു അവയവം ശരീരത്തില്‍ ഇല്ല യെന്ന അവസ്ഥയില്‍ എന്നെന്നേയ്ക്കുമായി മരവിച്ച് പോയിരിയ്ക്കുന്നു ആ കൈ.നഖം വെട്ടണമെങ്കില്‍ കൈ താഴ്ത്തേണ്ടി വരും എന്നത് കൊണ്ട് നഖവും വെട്ടാറില്ല.കിടന്നുറങ്ങുമ്പോള്‍ പോലും ഈ കൈ ഇങ്ങനെ നീണ്ടിരിയ്ക്കും.ഇപ്പോള്‍ മനപ്പൂര്‍വ്വം ഉയര്‍ത്തിയില്ലെങ്കില്‍ പോലും കൈ തനിയെ നിവര്‍ന്നിരിയ്ക്കും എന്ന അവസ്ഥയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button