ഒരു പുരുഷന്റെ ചില ലക്ഷണങ്ങളിലൂടെ അയാളുടെ ഭാര്യ ഗര്‍ഭിണിയാണോ എന്ന് പറയാന്‍ സാധിക്കും എന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ അഭിപ്രായം. ഗര്‍ഭിണിക്ക് ഉണ്ടാകുന്ന പല ലക്ഷണങ്ങളും സമാനമായ രീതിയില്‍ പുരുഷനും അനുഭവപ്പെട്ടേക്കാം.
ഇത്തരത്തില്‍ അച്ഛനാകുന്ന പുരുഷനെ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍
1. മാനസികസമ്മര്‍ദ്ദം മൂലം ഇവര്‍ക്ക് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകും എന്നു ചില പഠനങ്ങള്‍ പറയുന്നു.
2. അമിതമായ ഉത്ക്കണ്ഠയും ദേഷ്യവും ഇവര്‍ക്കുണ്ടാകും.
3. ഭാര്യയുടെ അതേ ആഹരരീതി പിന്തുടരുന്നതു കൊണ്ട് പല പുരുഷന്മാര്ക്കും ഈ സമയം ഭാരം വര്‍ധിക്കാറുണ്ട്. ഇതിനെ സിംപതറ്റിക് പ്രെഗ്നന്‍സി എന്നു പറയുന്നു.
4. ഈ സമയത്തു പുരുഷന്മാര്ക്കു ലൈംഗികതാല്‍പ്പര്യം കൂടുമെന്നും ചില പഠനങ്ങള്‍ പറയുന്നു.
5. സ്ത്രീകളെ പോലെ തന്നെ മൂഡ് മാറ്റം ഉണ്ടാകാം. ഭാവിയെക്കുറിച്ചുള്ള അമിതമായ ചിന്തയാണ് ഇതിനു കാരണം.
6. സ്ത്രീകളുടെതിനു സമാനമായി കടുത്ത ശാരീരിക ക്ഷീണം ക്ഷീണം ഈ സമയങ്ങളില്‍ പുരുഷന് അനുഭവപ്പെടാം.
7. ചില പുരുഷന്മാര്ക്കു സ്ത്രീകളുടെതിനു സമാനമായി ശക്തമായ കാലുവേദനയും നടുവേദനയും അനുഭവപ്പെടാറുണ്ടെന്നും പറയുന്നു.
Post Your Comments