India

ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിച്ചു

അഹമ്മദാബാദ്: സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി പാര്‍ട്ടി പ്രഖ്യാപിച്ചു.നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാവും.പട്ടേൽ സമുദായത്തിന്റെ പിന്തുണയോടെയാണ് നിതിൻ പട്ടേലിനെ ഉപ മുഖ്യമന്ത്രി ആക്കാൻ തീരുമാനിച്ചത്.പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും പ്രഖ്യാപിച്ചത്.

സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തുള്ള പട്ടേല്‍-ദളിത് സമുദായങ്ങളെ അനുനയിപ്പിക്കുക, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുക തുടങ്ങി വലിയ വെല്ലുവിളികളാണ് വിജയ് രൂപാണിയെ കാത്തിരിക്കുന്നത്.സൗരാഷ്ട്രയില്‍ നിന്നുള്ള നേതാവാണ് വിജയ് രൂപാണി. അമിത് ഷായുടെ പിന്തുണയാണ് രൂപാണിക്ക് തുണയായത്.

ജൈന സമുദായക്കാരനാണെങ്കിലും പട്ടേല്‍ സമുദായത്തിന്‍റെ പിന്തുണയും വിജയ് രൂപാണിക്കുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ജലവിഭവ വകുപ്പ് മന്ത്രിയുമാണ് വിജയ് രൂപാണി. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആനന്ദി ബെന്‍ പട്ടേലിന്‍റെ ശത്രുപക്ഷത്തുള്ള നേതാവാണ് വിജയ് രൂപാണി.

shortlink

Post Your Comments


Back to top button