
42വയസുകാരിയായ അമ്മായിഅമ്മയ്ക്കും 22 കാരനായ മരുമകനും ഒരുമിച്ചു ജീവിക്കാൻ അനുവാദംകൊടുത്തുകൊണ്ട് ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടു. ബിഹാറിലെ മധേപുര ജില്ലയിലെ ആശാദേവി എന്ന അമ്മായി അമ്മക്കും സൂരജ് എന്ന മരുമകനും വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാൻ ഗ്രാമപഞ്ചായത്തിൻെറ ആ ഉത്തരവു മാത്രം മതിയായിരുന്നു.
പെറ്റമ്മയും സ്വന്തം ഭർത്താവും ചേർന്ന് ചതിച്ചത് ഉൾക്കൊള്ളാനാകാതെ തകർന്നുപോയത് ഒരു പത്തൊമ്പതുകാരിയാണ്. ഇനി തനിക്ക് അമ്മയില്ലെന്നും തന്നെയും അച്ഛനെയും ഒരുമിച്ച് വഞ്ചിച്ച ആ സ്ത്രീയുടെ ഒപ്പം താമസിക്കാൻ താൻ തയാറല്ലെന്നുമാണ് ആശാദേവിയുടെ മകളും സൂരജിൻെറ മുൻഭാര്യയുമായ ലളിത പറയുന്നത്. ആശാദേവിയുടെ മുൻഭർത്താവും അവരുടെ ചെയ്തികളിൽ മനസുതകർന്നിരിപ്പാണ്. ഡൽഹിയിലാണ് അദ്ദേഹത്തിന് ജോലി.
സൂരജിന് ആരോഗ്യസംബന്ധമായ എന്തോ പ്രശ്നം വന്നപ്പോൾ മരുമകനെ പരിചരിക്കാൻ മകളെ സഹായിക്കുന്നതിനായി എത്തിയതാണ് ആശാദേവി. രോഗം മാറി സൂരജ് ആരോഗ്യം വീണ്ടെടുത്തപ്പോഴേക്കും ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലായി. ജൂണിൽ ഇരുവരും നാടുവിട്ടു. പിന്നീട് സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തി ഗ്രാമപഞ്ചായത്ത് അധികാരികൾക്കു മുന്നിലെത്തി തങ്ങൾക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അവരെ അറിയിച്ചു. അതേത്തുടർന്നാണ് ഗ്രാമപഞ്ചായത് അവർക്കനുകൂലമായി വിധിപറഞ്ഞത്. ഇരുവരും കോടതിയെ സമീപിച്ച് സത്യവാങ്മൂലം നൽകിയശേഷം വിവാഹിതരായി.
കാര്യങ്ങൾ ഇത്രയൊക്കെയായെങ്കിലും മകളുടെയൊപ്പം അവളുടെ വീട്ടിൽക്കഴിയാൻ തനിക്ക് താൽപര്യക്കുറവൊന്നുമില്ലെന്നാണ് ആശയുടെ നിലപാട് എന്നാൽ മനസുതകർന്ന ലളിതയും അച്ഛനും ഇതിന് അനുവദിക്കില്ലെന്ന് കർശനമായി പറഞ്ഞിരിക്കുകയാണ്. …
ഇരുവരും മുൻപങ്കാളികളിൽ നിന്ന് വിമാഹമോചനം നേടിയോ എന്നതിനെപറ്റി കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments