ആലപ്പുഴ : സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച യുവാവ് കീഴടങ്ങി. നിഥിന് സുകുമാര്‍ (24) എന്ന യുവാവാണ് മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. പ്രതിയെ റിമാന്റ് ചെയ്തു. ഒളിവിലായിരുന്ന നിഥിന് ഇന്നാണ് കീഴടങ്ങിയത്.
സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫ് ചെയ്ത് നിഥിന് പലര്‍ക്കും അയച്ചു കൊടുത്തിരുന്നു. ഇത്തരത്തില്‍ ചിത്രം ലഭിച്ച ഗള്‍ഫിലുള്ള ഒരാള്‍ മാവേലിക്കരയിലെ ഒരു വീട്ടമ്മയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടമ്മ പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ പ്രവാസി യുവാവ് ചിത്രത്തിന്റെ ഉറവിടം വെളിപ്പെടുത്തി. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മാസമായി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
Post Your Comments