KeralaNews

സംസ്ഥാനത്ത് ഐ.എസ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ ആരെന്ന് കണ്ടെത്തിയപ്പോള്‍ ഞെട്ടിയത് പൊലീസ്

കൊച്ചി: ഭീകര സംഘടനയായ ഐ.എസിന് സംസ്ഥാനത്ത് ഒത്താശ ചെയ്യുന്നത് സിമി പ്രവര്‍ത്തകരെന്ന് അന്വേഷണ സംഘം.

സിമിയുടെ പ്രവര്‍ത്തനം നിരോധിക്കുന്ന സമയത്ത് ഇരുപതിനായിരം ഇക് വാന്‍മാര്‍ സംസ്ഥാനത്തുണ്ടായിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു. മുന്‍ സിമി അംഗങ്ങള്‍ 12 സംഘടനകളിലായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. തമിഴ്‌നാട് വഴിയാണ് ഇവിടുത്തെ തീവ്രവാദികളെ നിയന്ത്രിക്കുന്നതെന്നാണ് സൂചന. സിമി നിരോധിച്ച ശേഷം തമിഴ്‌നാട്ടില്‍ സംഭവിച്ച സംഘടനാപരമായ പുനര്‍വിന്യാസം ഇവിടെയും അതേ രീതിയില്‍ നടപ്പാക്കിയെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. സംസ്ഥാനത്തുനിന്നു കാണാതായവര്‍ ഐ.എസിലേക്കു ചെക്കേറിയതില്‍ ഇക് വാന്‍മാരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തുനിന്ന് 21 പേരെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

കാസര്‍ഗോഡ് 17, പാലക്കാട് രണ്ട്, കൊച്ചി, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. കേസുകളില്‍ മൂന്നു എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് വെവ്വേറെ അന്വേഷിക്കാനാണു തീരുമാനം. അതേ സമയം കേസുമായി ബന്ധപ്പെട്ട് മുംെബെയില്‍ പിടികൂടിയ ആര്‍ഷി ഖുറേഷിയേയും റിസ്വാന്‍ ഖാനെയും മുബൈയില്‍ നിന്നെത്തിയ പതിനഞ്ച് അംഗ സംഘം ചോദ്യം ചെയ്തതായും വിവരമുണ്ട്. മതവിശുദ്ധി പാലിച്ച് യുവാക്കളെ മദ്യപാനം, മയക്കുമരുന്ന് എന്നിവയില്‍നിന്ന് മാറ്റിനിര്‍ത്തുന്ന അജന്‍ഡയാണ് പ്രത്യക്ഷത്തില്‍.

ഇതിന് ഒരേ തീവ്രവാദി ഗ്രൂപ്പുകള്‍ പല സാംസ്‌കാരിക സംഘടനകളുടെ ലേബല്‍ നിലനിര്‍ത്തുന്നു. ഇതിലൂടെയാണ് നിലവില്‍ അന്‍സാര്‍മാരെയും (മുഴുവന്‍ സമയപ്രവര്‍ത്തകര്‍) ഇക് വാന്‍മാരെയും (മുഴുവന്‍ സമയ പ്രവര്‍ത്തകരല്ലാത്തവര്‍) രൂപപ്പെടുത്തുന്നതെന്നാണു വിവരം. സിമി നിരോധനത്തിനു ശേഷം തമിഴ്‌നാട്ടിലെ പഴയ നേതാക്കളില്‍ പലരും ധര്‍മസ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമാണ് രൂപവത്കരിച്ചത്.

രണ്ട് ന്യായങ്ങളിലൂടെയാണു സംഘടനകള്‍ നിലനില്‍ക്കാന്‍ ശ്രമിക്കുന്നത്. ഒന്ന് ആക്രമണത്തിന്റേതും രണ്ട് പ്രതിരോധത്തിന്റേതും. ഈ രണ്ട് വഴികളും കേരളത്തില്‍ വേരുകള്‍ കണ്ടെത്തിക്കഴിഞ്ഞതായാണു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button