NewsIndia

ഇന്ത്യയില്‍ ഐ.എസ് ലക്ഷ്യമിടുന്നത് സംഘപരിവാര്‍ നേതാക്കളെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടന സംഘപരിവാര്‍ നേതാക്കളെ ലക്ഷ്യമിടുന്നതായി വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആര്‍.എസ്.എസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളെ ആക്രമിക്കാനാണ് പദ്ധതി.

ഐ.എസ് തീവ്രവാദിയായ ഷാഫി ആര്‍മര്‍ ആണ് ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യയില്‍ വിദേശികളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താനും ഐ.എസ് ആസൂത്രണം ചെയ്യുന്നുണ്ട്. ഐ.എസ് ബന്ധം സംശയിച്ച് അറസ്റ്റ് ചെയ്ത ഒരാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഐ.എസിന്റെ ആക്രമണ പദ്ധതികളെക്കുറിച്ച് വിവരം ലഭിച്ചത്.

കര്‍ണാടകയിലെ ഭക്കലില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നയാളാണ് ഷാഫി ആര്‍മര്‍. ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ പ്രധാന കണ്ണിയാണ് ഇയാള്‍.

shortlink

Post Your Comments


Back to top button