വിദേശ ഇന്ത്യക്കാർക്കും ഇനി മുതൽ ഭവന വായ്‌പ്പ ലഭ്യമാകും. വിദേശ ഇന്ത്യക്കാർക്ക് ഭവന വായ്‌പ്പ ലഭിക്കില്ല എന്ന ആശങ്കക്കാണ് പരിഹാരം കണ്ടിരിക്കുന്നത്.സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം ലഭ്യമായിരുന്ന ഭവന വായ്‌പ്പ ഇപ്പോൾ വിദേശ ഇന്ത്യക്കാർക്കും ലഭ്യമായിരിക്കുകയാണ് .വിദേശത്തിരുന്നുകൊണ്ട് ഭവന വായ്‌പ്പ ലഭിക്കുന്നതിന് ചില നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ഉണ്ട്. ഇപ്പോൾ വീടുപണിയുന്നതിനുള്ള സാധനങ്ങളുടെ വിലയും പണിക്കൂലിയും വർഷത്തിൽ പത്തു ശതമാനത്തിൽ കൂടുതൽ വർദ്ധിക്കുന്നതിനാൽ ഉടനെ തന്നെ വായ്പ്പയെടുത്ത് വീട് പണിയുന്നതാണ് നല്ലത്.
സ്വന്തമായി സ്ഥലമുള്ളവർ ,വീട് നിർമിച്ചുകൊണ്ടിരിക്കുന്നവർ ,വീട് നവീകരിക്കാൻ ഉദ്ദേശിക്കുന്നവർ തുടങ്ങിയ വിദേശ ഇന്ത്യക്കാർക്ക് എൻ ആർ ഐ വായ്‌പ്പ ലഭിക്കുന്നതാണ് .വസ്തുവിന്റെ മൂല്യത്തിന്റെ എൺപത് ശതമാനം മുതൽ എൺപത്തഞ്ച് ശതമാനം വരെയാണ് വായ്‌പ്പ ലഭിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് രണ്ടു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ശമ്പളത്തിന്റെ നാൽപ്പത് ശതമാനവും,അഞ്ച് ലക്ഷം വരെ അമ്പത് ശതമാനവും അതിൽ കൂടുതൽ ഉള്ളവർക്ക് അമ്പത്തഞ്ച് ശതമാനവും മാസ അടവ് ആകാം.
നാട്ടിലെ സർക്കാർ ജോലിക്കാർക്ക് മുപ്പത് വർഷത്തെ വായ്‌പ്പ കാലാവധി കിട്ടുമ്പോൾ എൻ ആർ ഐ കാർക്ക് പതിനഞ്ച് വർഷമാണ് കാലാവധി.നാട്ടിലെ ഭവന വായ്‌പ്പക്ക് ആവശ്യമായ രേഖകൾ കൂടാതെ മറ്റു ചില രേഖകളായ പാസ്പോർട്ട് ,വർക്ക് വിസ ,വർക്ക് പെർമിറ്റ് ,തൊഴിൽ കരാർ ,വർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ,സാലറി സർട്ടിഫിക്കറ്റ് ,എൻ ആർ ഐ അക്കൗണ്ടിന്റെ ആറ് മാസത്തെ സ്റ്റേറ്റ്മെന്റ് തുടങ്ങിയവയും ആവശ്യമാണ്.
ഭവന വായ്‌പ്പ എടുക്കാൻ നാട്ടിൽ പോകേണ്ട ആവശ്യമില്ല. കാരണം പല ബാങ്കുകളുടെ ശാഖകളും ഗൾഫ് മേഖലകളിൽ ലഭ്യമായതിനാൽ ഓൺലൈൻ സംവിധാനം വഴി അപേക്ഷിക്കാവുന്നതാണ് .ഇങ്ങനെയെടുക്കുന്ന വായ്‌പ്പകൾ എൻ ആർ ഇ അല്ലെങ്കിൽ എൻ ർ ഒ അക്കൗണ്ട് വഴിയേ തിരിച്ചടക്കാൻ സാധിക്കുകയുള്ളു
Post Your Comments