India

അവയവദാനത്തിന് തയ്യാറായി ആനന്ദ് ബെൻ

സൂറത്ത് ● മുൻ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ മരണശേഷം തന്റെ ശരീരം ദാനം ചെയ്യുമെന്നു പ്രതിജ്ഞ ചെയ്തു. ഗുജറാത്ത് എൻ ജി ഓ സംഘടിപ്പിച്ച അവയവ ദാനം നടത്തിയവരുടെയും ഡോക്ടർമാരുടെയും കുടുംബ സംഗമത്തിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അവയവദാന പ്രവർത്തനങ്ങളും അവയവദാന ശസ്ത്രക്രിയുമായി നിരവധി ഡോക്ടർമാരുടെ പ്രവർത്തനം പ്രശംസനീയമാണ്. അവയവദാനത്തിനായി മുന്നോട്ട് വരുന്നവർ നാടിനു അഭിമാനമാണെന്നും സമൂഹത്തതിന്റെ നന്മയ്ക്കായി എല്ലാവരും പ്രവർത്തിക്കനാമെന്നും അവർ പറഞ്ഞു.

2014ൽ മുഖ്യമന്ത്രിയായ ആനന്ദിബെൻ പ്രായാധിക്യം കാരണമാണ് രാജി വയ്ക്കുന്നത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടടെ അറിയിച്ചത്. പാർട്ടി നേതൃത്വത്തിനു രാജി കൈമാറുകയും പാർട്ടി രാജി സ്വീകരിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button