Kerala

മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ പ്രതികരിച്ച പോലീസുകാരന് സസ്‌പെൻഷൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും ഡിജിപ്പിക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട പോലീസുകാരന് സസ്പെൻഷൻ . ആലപ്പുഴ എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ രാജഗോപാലിനെയാണ് സസ്പെൻഡ് ചെയ്തത്.അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള പ്രശ്നത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്കെതിരെയുള്ള നടപടിയിലായിരുന്നു രാജഗോപാലിന്റെ വിമര്‍‍ശനം.

‘സര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന ജോലിയാണ് പൊലീസുകാര്‍ ചെയ്യുന്നത്. ജോലി ചെയ്ത ഒരാളെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഉദ്യോഗസ്ഥരുടെ ആത്മാര്‍ഥത നശിപ്പിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇരട്ടച്ചങ്ക് എന്നു പറഞ്ഞുനടന്നാള്‍ക്ക് നട്ടെല്ല് എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ ഗതികേടു വരില്ലായിരുന്നു’ എന്നു വ്യക്തമാക്കുന്ന പോസ്റ്റാണ് രാജഗോപാൽ ഫേസ്ബുക്കിലിട്ടത്.

സംഭവം വിവാദമായതോടെ ഏ ആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡന്റ് ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് ജില്ലാ പോലീസ് മേധാവിക്കയച്ച റിപ്പോർട്ടിനെ തുടർന്നാണ് അച്ചടക്ക നടപടി.രാജഗോപാലിന്റെ മൊഴി രേഖപ്പെടുത്താനും വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമായി.

shortlink

Post Your Comments


Back to top button