Kerala

ലോട്ടറിയിൽ ഭാഗ്യം കടാക്ഷിച്ചു; അതനുഭവിക്കാൻ കഴിയാതെ വിധി തോൽപ്പിച്ചു

കടുത്തുരുത്തി: ലോട്ടറി അടിച്ചു കിട്ടിയ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ അനുഭവിക്കാൻ ഭാഗ്യമുണ്ടാകാതെ യുവാവ് മരണപ്പെട്ടു. കടുത്തുരുത്തി പെരുവ കാരിക്കോട് കളത്തിപ്പറമ്പില്‍ പീറ്ററിന്റെ മകന്‍ കെ.പി. സജി (37)ക്കാന് ഈ ദൗർഭാഗ്യം.വെല്‍ഡിങിനിടയില്‍ വെടിമരുന്നിനു തീപിടിച്ചാണ് അപകടം നടന്നത്.

ജൂലൈ 25 – നു നറുക്കെടുത്ത കേരള ലോട്ടറിയുടെ വിന്‍ വിന്‍ ലോട്ടറിയിലാണ് സജിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നത്.ലോട്ടറി അടിച്ചു കിട്ടിയ 65 ലക്ഷം മാറാന്‍ ബാങ്കില്‍ ഏല്‍പിച്ചിച്ചു വെല്‍ഡിങ് പണിക്ക് പോയ സജി മുറിയുടെ വാതില്‍ വെല്‍ഡ് ചെയ്യുന്നതിനിടയില്‍ മുറിക്കകത്തിരുന്ന വെടിമരുന്നിനും പടക്കത്തിനും തീ പിടിച്ചു കൈക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന സജി ബുധനാഴ്ച വെളുപ്പിനു മൂന്നിനാണു മരിച്ചത്.സമ്മാനര്‍ഹമായ ടിക്കറ്റ് വെള്ളൂര്‍ അര്‍ബന്‍ ബാങ്കില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. മാതാവ് ശാന്ത. ഭാര്യ വെള്ളൂര്‍ മൂഴിക്കോട്ട് ജെസി. മക്കള്‍ അനുഷയും , നിമിഷയും.

shortlink

Post Your Comments


Back to top button